തിരുവനന്തപുരം: ചോര മണം മാറാത്ത നാടായി കേരളം മാറി. എല്ലാ ദിവസവും കൊലപാതക വാർത്തകൾ നിറയുകയാണ്. കൊലപാതകങ്ങൾ ആവർത്തിക്കുമ്പോഴും ആഭ്യന്തര വകുപ്പിന് അനക്കമില്ല. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേരാണ്. ശരിക്കും പറഞ്ഞാൽ 1095 ദിവസത്തിനുള്ളിൽ 1065 കൊലപാതകം നടന്നു. ഇവയിൽ, 83 പേർ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കൊലപാതകങ്ങൾ നടന്നത്.
2019 മുതൽ 2022 വരെ മാർച്ച് വരെയുള്ള കണക്കാണിത്. ഇക്കാലത്ത് സംസ്ഥാനത്ത് 1065 പേർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി പ്രകാരം 2019 ൽ 319 പേരും 2020 ൽ 318 പേരും 2021 ൽ 353 പേരും കൊല്ലപ്പെട്ടു.
2022 മാർച്ച് വരെയുള്ള സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 75 പേരാണ്. തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലാണ് കൂടുതൽ പേർ കൊലകത്തിക്ക് ഇരയായത്. 107 പേർ. കൂടുതൽ കൊലപാതകകേസുകൾ രജിസ്റ്റർ ചെയ്തതും ഇവിടെ തന്നെ. ഇതിനിടെ, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ മുന്നറിയിപ്പുകൾ പൊലീസ് അവഗണിച്ചതാണ് സംസ്ഥാനത്ത് അടിക്കടിയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഗുണ്ടാ ആക്രമണങ്ങൾക്കും വഴിതെളിച്ചതെന്ന് ആക്ഷേപം ശക്തമാണ്. ആസൂത്രണഘട്ടത്തിൽതന്നെ കണ്ടെത്തി തടയുന്നതിന് പകരം അനിഷ്ട സംഭവങ്ങളുണ്ടായിക്കഴിഞ്ഞാണ് പൊലീസ് നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.