മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയ പോക്​സോ കേസ്​ അതിജീവിതയെ ഗുരുവായൂരിൽ കണ്ടെത്തി

ഗുരുവായൂര്‍: പാലക്കാട്ടുനിന്ന്​ തട്ടിക്കൊണ്ടുപോയ പോക്‌സോ കേസിലെ അതിജീവിതയെ ഗുരുവായൂരില്‍ കണ്ടെത്തി. പടിഞ്ഞാറേ നടയിലെ സ്വകാര്യ ലോഡ്ജില്‍നിന്ന്​ അച്ഛനും അമ്മക്കുമൊപ്പമാണ്​ കുട്ടിയെ പാലക്കാട്ടുനിന്നുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. ഞായറാഴ്ചയാണ് കുട്ടിയെ കാണാതായത്.

കഴിഞ്ഞ വര്‍ഷമാണ് 11കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ ബന്ധുവടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയാണ് കോടതി ഏല്‍പിച്ചിരുന്നത്. ഇവിടെനിന്നുമാണ് കുട്ടിയെ പ്രതിയായ ബന്ധുവും അമ്മയും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയത്. കേസിന്‍റെ വിചാരണ ഈ മാസം 16ന് തുടങ്ങാനിരിക്കെയാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയത്.

കുട്ടി അച്ഛനും അമ്മക്കും ഒപ്പമാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇരുവരുടെയും ഫോണ്‍ കുട്ടിയെ കാണാതായതുമുതല്‍ സ്വിച്ച് ഓഫ് ആയതാണ് പൊലീസിന്‍റെ സംശയം ബലപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുവായൂരില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാതാപിതാക്കളും പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - kidnapped pocso-victim rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.