മീനങ്ങാടി: ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാർ പോയ സമയം വീട് കുത്തിത്തുറന്ന് 10 പവന്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചു.
ചൂതുപാറ ആനക്കുഴി പ്രവീദിന്റെ അടച്ചിട്ട വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. പ്രവീദിന്റെ വീട്ടില്‍ രണ്ടാഴ്ചയായി താമസിക്കുന്ന ഭാര്യാപിതാവ് കേണിച്ചിറ ചീങ്ങോട് കൊട്ടേക്കാട്ടില്‍ മാനുക്കുട്ടന് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മരണപ്പെട്ടിരുന്നു. രാത്രി 11.30 ഓടെ മാനുക്കുട്ടന്റെ മൃതദേഹവുമായി പ്രവീദും ബന്ധുക്കളും ചീങ്ങോടുള്ള വീട്ടിലേക്ക് പോയതിനു പിന്നാലെയായിരുന്നു മോഷണം.
പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ബുധനാഴ്ച രാവിലെ വീടിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുള്‍ഷെരീഫ്, അമ്പലവയല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ്, മീനങ്ങാടി എസ്ഐ റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടില്‍ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.