അന്തർസംസ്ഥാന തൊഴിലാളിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ക​ട്ട​പ്പ​ന: അ​സം സ്വ​ദേ​ശി​നി​യാ​യ തൊ​ഴി​ലാ​ളി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ള്ള​ക്ക​ട​വ് ക​രി​മ്പാ​നി​പ്പ​ടി സു​ചീ​ന്ദ്ര​ത്ത് രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പു​ളി​യ​ന്മ​ല​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന 42കാ​രി​യാ​യ അ​സം സ്വ​ദേ​ശി​നി​ക്കും ഭ​ർ​ത്താ​വി​നും മ​റ്റൊ​രു ജോ​ലി ന​ൽ​കാ​മെ​ന്ന് വാ​ഗ്‌​ദാ​നം ന​ൽ​കി​യാ​ണ് രാ​ജേ​ഷ് ഇ​വ​രെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന് എ​റ​ണാ​കു​ള​ത്ത് ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കി. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് തൃ​ശൂ​രി​ലെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​സം സ്വ​ദേ​ശി​നി​യെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ലോ​ഡ്‌​ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ലോ​ഡ്ജി​ലെ മു​റി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി ക​ട്ട​പ്പ​ന പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക​ട്ട​പ്പ​ന എ​സ്.​എ​ച്ച്.​ഒ ടി.​സി. മു​രു​ക​ൻ, എ​സ്.​ഐ എ​ബി ജോ​ർ​ജ്, സി.​പി.​ഒ​മാ​രാ​യ കെ.​എം. ബി​ജു, കെ.​എ​സ്. സോ​ഫി​യ, എ​സ്‌.​സി.​പി.​ഒ​മാ​രാ​യ വി.​എം. ശ്രീ​ജി​ത്, അ​ൽ​ബാ​ഷ് പി. ​രാ​ജു തു​ട​ങ്ങി​യ​വ​രാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - man arrested for molesting interstate worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.