ആന്ധ്രയിൽനിന്ന് നാല് കിലോ കഞ്ചാവുമായി എത്തിയ ആൾ അറസ്റ്റിൽ

കൊട്ടാരക്കര: ആന്ധ്രയിൽനിന്ന് നാല് കിലോ കഞ്ചാവുമായി എത്തിയ ആൾ അറസ്റ്റിലായി. വെളിയം ഓടനാവട്ടം പുല്ലാഞ്ഞിക്കാട് കണ്ണമ്പള്ളിൽ വീട്ടിൽ വിശ്വനാഥനെയാണ് (59) കൊല്ലം റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യം ശിക്ഷ അനുഭവിച്ചിറങ്ങിയ പ്രതി പല പ്രാവശ്യം ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്നതിനു പൊലീസിന്‍റെയും എക്സൈസിന്‍റെയും പിടിയിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ച് കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു.

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലാണ് പിടിയിലായത്. കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷിന്‍റെ നേതൃത്വത്തിൽ കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐമാരായ ദീപു, പൊന്നച്ചൻ, സി.പി.ഒ കിരൺ കൊല്ലം റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒമാരായ പി.എസ്. അഭിലാഷ്, എസ്. ദിലീപ്, എസ്.സി.പി.ഒ ആർ. സുനിൽ, സി.പി.ഒ ജിജി സനോജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.