ഭാര്യയുടെ മൃതദേഹം വീട്ടിൽ ഫ്രീസറിൽ സൂക്ഷിച്ച് ഭർത്താവ്; കൊലപ്പെടുത്തിയതെന്ന് കുടുംബം

ഭോപ്പാൽ: ഭാര്യയുടെ മൃതദേഹം വീട്ടിൽ മോർച്ചറി ഫ്രീസറിൽ സൂക്ഷിച്ച് ഭർത്താവ്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. രേവ സ്വദേശിനി സുമിത്രിയാണ് മരിച്ചത്. സുമിത്രിയെ ഭർത്താവ് ഭാരത് മിശ്ര കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്.

സംസ്കാര ചടങ്ങുകൾക്ക് വേണ്ടി മുംബൈയിലുള്ള മകൻ എത്തേണ്ടതിനാലാണ് മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് ഭാരത് മിശ്രയുടെ വാദം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൈമാറി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുമിത്രി മരിച്ചത്. കടുത്ത മഞ്ഞപ്പിത്ത രോഗമാണ് മരണ കാരണമെന്ന് മിശ്ര പൊലീസിനോട് പറഞ്ഞു. എന്നാൽ, സഹോദരിയുടെ മരണത്തെ കുറിച്ച് താനോ കുടുംബമോ അറിഞ്ഞില്ലെന്ന് സഹോദരൻ വ്യക്തമാക്കി. മിശ്ര സുമിത്രിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതിനിടെയായിരിക്കാം മരണമെന്നും സഹോദരൻ പൊലീസിന് മൊഴി നൽകി.

അതേസമയം, ഭാരത് മിശ്രക്കെതിരെ പരാതി സ്വീകരിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സിറ്റി കോട്വാലി പൊലീസ് അറിയിച്ചു.

Tags:    
News Summary - Man kept wife's deadbody in freezer, family claims murder; probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.