മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

വള്ളിക്കാപറ്റ: മലപ്പുറം വള്ളിക്കാപറ്റയിൽ നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ. വള്ളിക്കാപറ്റ സ്വദേശി മുഹമ്മദ് ഹനീഫയെയാണ് (50) മലപ്പുറം പൊലീസും ജില്ല ആന്‍റി നാർകോട്ടിക് ടീമും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് ചില്ലറവിപണിയിൽ കാൽലക്ഷം രൂപ വിലയുള്ള നാല് ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.

വള്ളിക്കാപറ്റയിലും പരിസരങ്ങളിലും വ്യാപകമായി മയക്കുമരുന്നു കച്ചവടം നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി അബ്ദുൽ ബഷീറിന്‍റെ നിർദേശാനുസരണം മലപ്പുറം പൊലീസും ആന്‍റി നാർകോട്ടിക് ടീമും ചേർന്ന് അന്വേഷണം തുടങ്ങുകയായിരുന്നു. 

Tags:    
News Summary - man was arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.