കാഞ്ഞങ്ങാട്: പുതിയ കോട്ട ടി.ബി. റോഡ് ജങ്ഷന് സമീപത്തെ പള്ളിക്ക് മുന്നിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പുഞ്ചാവി സ്വദേശിയായ ചിമ്മാനത്ത് അബൂബക്കർ സിദ്ദീഖിനെയാണ് (45) കഴിഞ്ഞ ദിവസം രാത്രി തട്ടിക്കൊണ്ടുപോയത്. പള്ളിക്ക് സമീപത്ത് റോഡിൽ നിൽക്കുകയായിരുന്ന യുവാവിനെ
സംഘം കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറിൽ തടങ്കലിൽ വെച്ചശേഷം പതിനേഴായിരം രൂപ തട്ടിയെടുത്തതായാണ് പരാതി. കൈവശമുണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോൽ പിടിച്ചു വാങ്ങി. പിന്നീട് സ്കൂട്ടറും കടത്തിക്കൊണ്ടു പോയതായി പരാതിയുണ്ട്. പുതിയ കോട്ടയിൽ വെച്ച് മർദിച്ച ശേഷമാണ് കാറിൽ പിടിച്ചു കൊണ്ടുപോയത്. പണവും താക്കോലും കൈക്കലാക്കിയ ശേഷം സംഘം അബൂബക്കർ സിദ്ദീഖിനെ കോവ്വൽ സ്റ്റോറിൽ ഇറക്കിവിട്ടു. തുടർന്ന് രാത്രിയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. സംഘത്തിനെതിരെ പൊലീസ് അന്വേഷണമാരംഭിച്ചു. അൻവർ, ഹാഷിം അഷ്റഫ്, തിരിച്ചറിയാനാകാത്ത അഞ്ച്പേർ ഉൾപ്പെടെയുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
അഷ്റഫിന് അബൂബക്കർ സിദ്ദീഖ് ഒരു ലക്ഷം രൂപ നൽകാനുണ്ടെന്ന് പറഞ്ഞായിരുന്നു അക്രമം. ഈ പണം അബൂബക്കർ സിദ്ദീഖ് തിരിച്ചു നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.