കവർച്ച നടന്ന വീട്

കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 പവന്‍ നഷ്ടപ്പെട്ടു

തൃശൂര്‍: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കുന്നംകുളം-തൃശൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തുള്ള ചന്ദ്രൻ-പ്രീത ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്.

ബുധനാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. വീട്ടിലെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. വീട്ടിലെ അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. സംഭവസമയം പ്രീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ താഴത്തെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നെങ്കിലും കവര്‍ച്ച നടന്നത് അറിഞ്ഞിരുന്നില്ല.

ബന്ധുവീട്ടില്‍ പോയിരുന്ന മകന്‍ രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Massive robbery in Kunnamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.