കൊച്ചി: നഗരത്തിൽ വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകൾ പൊലീസ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജിൽ താമസിച്ചിരുന്ന ബംഗളൂരുവിലെ ഐ.ടി സ്ഥാപനത്തിൽ ജോലിചെയ്തുവരുന്ന പള്ളുരുത്തി സ്വദേശി പള്ളിയാത്ത് വീട്ടിൽ ജേക്കബ് സച്ചിൻ (23), രവിപുരം സ്വദേശി മാണിക്കാത്ത് ക്രോസ്റോഡിൽ കുട്ടേരി വീട്ടിൽ മിഥുൻ (22) എന്നിവരിൽനിന്ന് 11.89 ഗ്രാം എം.ഡി.എം.എയും 6.835 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.
പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പനമ്പിള്ളിനഗർ പാസ്പോർട്ട് ഓഫിസിന് സമീപത്ത് ഇവരുടെ സുഹൃത്ത് തോപ്പുംപടി പ്യാരി ജങ്ഷനിൽ വലിയപറമ്പിൽ ആൽബിൻ (23), മുണ്ടംവേലി മുല്ലപ്പറമ്പിൽ വീട്ടിൽ സാൻ ഡെലീഷ്യസ് ജോൺ (24) എന്നിവർ സഞ്ചരിച്ച കാറിൽനിന്ന് 3.900 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇൻസ്പെക്ടറും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എല്ലാവരും ഉന്നത ബിരുദധാരികളും പ്രഫഷനൽ ജോലിയുള്ളവരുമാണെന്നും ഇവർ മയക്കുമരുന്ന് കച്ചവടക്കാരായി പ്രവർത്തിച്ചുവരുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.