അമ്പലപ്പുഴ: മാരക ലഹരി മരുന്നായ എം.ഡി.എം.എ മൊത്തവില്പന നടത്തി വന്ന പ്രധാന പ്രതി പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി തോട്ടുചിറ നസീറാണ്(42) പിടിയിലായത്. കഴിഞ്ഞദിവസം എം.ഡി.എം.എയുമായി പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് തൈപ്പറമ്പ് വീട്ടിൽ രാജേഷ് (45), ആലപ്പുഴ ഇരവുകാട് വാർഡ് വാലുചിറയിൽ പ്രദീപ് (45) എന്നിവരെ പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മയക്ക് മരുന്ന് എത്തിക്കുന്ന നസീറിനെ കുറിച്ച് വിവരങ്ങള്‍ കിട്ടിയത്.
ഉത്സവസ്ഥലങ്ങളിലും മറ്റും ഐസ്ക്രീം, തുണിത്തരങ്ങള്‍ എന്നിവ വില്പന നടത്തി അതിന്റെ മറവിലാണ് എം.ഡി.എം.എ മൊത്തവില്പന നടത്തിവന്നത്. എറണാകുളം ഇടപ്പള്ളിയിലും മണ്ണഞ്ചേരിയിലുമായി ഇയാള്‍ക്ക് രണ്ട് വീടുണ്ട്. മണ്ണഞ്ചേരിയില്‍ എത്തിയ വിവരമറിഞ്ഞാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍നിന്നും എം.ഡി.എം.എ കണ്ടെത്താനായില്ല.
ജില്ല പൊലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദേശ പ്രകാരം അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു.വി.നായരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. നസീറാണ് അന്തർസംസ്ഥാനങ്ങളില്‍നിന്നും എം.ഡി.എം.എ കൊണ്ടുവന്ന് വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.