വിദ്യാർഥികളുടെ പ്രതിഷേധം
കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വർഷ വിദ്യാർഥിനി (20) ചൈതന്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വിദ്യാർഥി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് സഹപാഠികൾ ആരോപിച്ചു. ചൈതന്യയുടെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും നൽകുന്നില്ലെന്നും ആരേപിച്ച് വദ്യാർഥികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.
ഹോസ്റ്റൽ വാർഡൻ മാനസികമായി പ്രയാസപ്പെടുത്തുന്നുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. അവധി ദിവസങ്ങളിൽ പോലും വീട്ടിൽ പോകാൻ വാർഡൻ അനുവദിക്കില്ലെന്ന് വിദ്യാർഥികൾ പറയുന്നു. വാർഡനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.