കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്‍റ് പൊലീസ് കമീഷണർക്കെതിരെ ഗുരുതര പരാതിയുമായി വീട്ടമ്മ. അനുമതിയില്ലാതെ ഫോൺരേഖകൾ ഭർത്താവിന് പൊലീസ് ചോർത്തി നൽകിയെന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ സുദര്‍ശനെതിരെയാണ് വീട്ടമ്മ മലപ്പുറം പരാതി നല്‍കിയത്. പൊന്നാനി സ്വദേശിനി മലപ്പുറം എസ്.പിക്ക് നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണത്തിനൊടുവിൽ നടപടിക്ക് ശുപാര്‍ശ ചെയ്തു.
ഭർത്താവിന്‍റെ അടുത്ത സുഹൃത്തായ അസിസ്റ്റന്‍റ് പൊലീസ് കമീഷണർ തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺരേഖകൾ ചോർത്തിയെന്നും അത് ഭർത്താവിന് നൽകിയെന്നുമാണ് പരാതി.
ഇത്തരത്തിൽ ലഭിച്ച ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറുകയും അപമാനിക്കുകയും ചെയ്തുവെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് എ.സി.പി ഫോൺവിവരങ്ങൾ അനധികൃതമായി ചോര്‍ത്തിയത്.
തുടർന്ന് നടന്ന വകുപ്പ് തല അന്വേഷണ റിപ്പോർട്ട് മലപ്പുറം എസ്.പി കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് കൈമാറിയിരുന്നു. എ.സി.പിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിലയിരുത്തുകയും വകുപ്പ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുകയുമായിരുന്നു. കോഴിക്കോട് ചേവായൂര്‍ കൂട്ട ബലാത്സംഗ കേസ് അന്വേഷണത്തിന്‍റെ മറവിലാണ് എ.സി.പി ഫോൺ രേഖകള്‍ ചോര്‍ത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.