മൂവാറ്റുപുഴ: നഗരത്തിലെ വീട്ടിൽ പട്ടാപ്പകൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കാവുങ്കര മാർക്കറ്റ് ഭാഗത്ത് കല്ലുങ്കകൂടിയിൽ മനാഫിനെയാണ് (27 ) സി.ഐ സി.ജെ. മാർട്ടിെൻറ നേതൃത്വത്തിലെ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 27നായിരുന്നു സംഭവം.
കുട്ടികൾ പഠനാവശ്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. കേസിലെ മറ്റൊരു പ്രതി ഷമീർ നേരേത്ത പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.