പതിനാറുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

പാലക്കാട്: 16കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സി.പി.ഒയുമായ അജീഷിനെയാണ് (28) അറസ്റ്റ് ചെയ്തത്. ഇയാള്‍ മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.

പരിശീലനത്തിനായി മാസങ്ങള്‍ക്കു മുമ്പാണ് അരീക്കോട് ക്യാമ്പിലെത്തിയത്. ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. മറ്റൊരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതായും ഇയാൾക്കെതിരെ ആക്ഷേപമുണ്ട്. എന്നാല്‍, പരാതി നല്‍കാത്തതിനാല്‍ നടപടിയുണ്ടായില്ല. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Molesting case; Policeman Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.