മേലാറ്റൂർ ടൗണിൽ നടന്ന പരിശോധനയിൽ പിടികൂടിയ പണവുമായി പൊലീസ് ഉദ്യോഗസ്ഥർ
മേലാറ്റൂർ: രേഖകളില്ലാതെ കാറിൽ കടത്തിയ 74.5 ലക്ഷം രൂപ മേലാറ്റൂർ പൊലീസ് പിടികൂടി. മഞ്ചേരി സ്വദേശികളായ സ്രാമ്പിക്കൽ മൺസൂർ അലി (37), കിണറ്റിങ്ങൽ അബ്ദുൽ റഹീം (37), പാപ്പാടത്തിൽ അജ്മൽ (37), കണ്ണിയൻ നജീബ് (41) എന്നിവർ സഞ്ചരിച്ച കാറിൽനിന്നാണ് പണം പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മേലാറ്റൂർ ടൗണിൽ നടത്തിയ പരിശോധനയിലാണ് കാറിലെ രഹസ്യ അറയിൽ 500 രൂപയുടെ കെട്ടുകളായി സൂക്ഷിച്ച പണം പിടികൂടിയത്.
പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ആദായ നികുതി വകുപ്പിനും ഇ.ഡിക്കും റിപ്പോർട്ട് നൽകും. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മേലാറ്റൂർ സി.ഐ പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ് കൊളത്തൂർ, പ്രവീൺ പുത്തനങ്ങാടി, പ്രിയജിത്ത് തൈക്കൽ, സി.പി.ഒ സുർജിത്, ഡ്രൈവർ സി.പി.ഒ കെ. രാജേഷ്, ഹോം ഗാർഡ് മുഹമ്മദ് ഇക്ബാൽ എന്നിവരും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് പണം പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.