മല്ലപ്പള്ളി: മുൻവൈരാഗ്യം കാരണം അമ്മയെയും മകനെയും വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുന്നന്താനം സ്വദേശികളായ പാറനാട് കുന്നത്തുശ്ശേരിൽ വീട്ടിൽ കെ.വി. അഖിൽ (ശങ്കരൻ-27), മാന്താനം വള്ളിക്കാട് വള്ളിക്കാട്ടിൽ പുതുപ്പറമ്പിൽ വീട്ടിൽ അനന്തു ബിനു (24) എന്നിവരാണ് അറസ്റ്റിലായത്. കുന്നന്താനം മടുക്കകാട് ഇളപ്പുങ്കൽ വീട്ടിൽ ജെനുവിന്റെ ഭാര്യ സുജക്കും (38), മകൻ അഭിജിത് ജനുവിനുമാണ് മർദനമേറ്റത്. ഇവരുടെ വീട്ടിൽ ശനിയാഴ്ച രാത്രി 8.30ന് അതിക്രമിച്ചുകയറിയ അഖിലും അനന്തുവും മർദിക്കുകയുമായിരുന്നു.
2016 മുതൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐമാരായ സുരേന്ദ്രൻ, ജയകൃഷ്ണൻ, എ.എസ്.ഐ അജു കെ.അലി, സി.പി.ഒമാരായ അൻസിം, സന്തോഷ്, ഇർഷാദ്, രതീഷ്, ശരണ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.