രാമചന്ദ്രൻ
മഞ്ചേരി: അയല്‍വാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വയോധികന് 15 വര്‍ഷം കഠിന തടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പാണ്ടിക്കാട് പുളമണ്ണ പുക്കൂത്ത് പൂവ്വശ്ശേരി പുത്തന്‍വീട്ടില്‍ രാമചന്ദ്രനെയാണ് (65) മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി ടെല്ലസ് ശിക്ഷിച്ചത്. പ്രതി പിഴ തുക പരാതിക്കാരന് നല്‍കാനും കോടതി വിധിച്ചു.
2020 ഫെബ്രുവരി 13ന് രാത്രി എട്ടരക്കാണ് കേസിനാസ്പദമായ സംഭവം. പുക്കൂത്ത് പുളിയക്കോട്ട് മണ്ണില്‍ കുഞ്ഞക്കയുടെ മകന് മോഹന്‍ദാസ് (55) ആണ് പരാതിക്കാരന്. ദിവസവും മദ്യപിച്ചെത്തുന്ന അയല്‍ക്കാരനായ പ്രതി പരാതിക്കാന്റെ ഭാര്യയെയും മകളെയും അസഭ്യം പറയുന്നത് പതിവാണ്. ഇത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.
പ്രതിയെ അറസ്റ്റ് ചെയ്ത പാണ്ടിക്കാട് പൊലീസ് ഇന്സ്പെകട്ര് എം. മുഹമ്മദ് ഹനീഫയാണ് കേസന്വേഷണം നടത്തിയതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. കെ.പി. ഷാജു 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. ലൈസണ്‍ വിങ്ങിലെ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുല്‍ ഷുക്കൂര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.