എടവണ്ണപ്പാറ: ചാലിയാറിലെ വെട്ടത്തൂർ കടവിൽ പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഫെബ്രുവരി 19നാണ് വിദ്യാർഥിനിയെ ചാലിയാറിലെ മുട്ടുങ്ങൽ കടവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പെൺകുട്ടി നേരത്തേ പരിശീലനം നടത്തിയിരുന്ന കരാട്ടേ സെന്ററിലെ പരിശീലകൻ സിദ്ദീഖ് അലിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യയാണെന്ന പൊലീസിന്റെ നിഗമനം പുനഃപരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പോക്സോ പ്രകാരം അറസ്റ്റിലായ അധ്യാപകൻ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇയാളുടെ ക്രൂരപീഡനങ്ങൾക്കിരയായ പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ കർശന നടപടി വേണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.