നഴ്സിങ് പ്രവേശനം: തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

ചെങ്ങന്നൂർ: നഴ്സിങ് കോളജ് പ്രവേശനത്തിന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ കോഴിക്കോട് വെള്ളിമാട്കുന്ന് തണലിൽ എരിയാംപറമ്പ് ഹൗസിൽ ഷംജിത്തിനെ (37) ചെങ്ങന്നൂർ പൊലീസ് പിടികൂടി.

ചെങ്ങന്നൂർ ആലാ സ്വദേശിനിയിൽ നിന്ന് മകൾക്ക് പ്രമുഖ മെഡിക്കൽ കോളജിൽ പഠനത്തിന് പ്രവേശനം വാഗ്ദാനംചെയ്ത് എട്ടുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാന കുറ്റകൃത്യത്തിൽ ഇയാൾക്കെതിരെ അഞ്ച് കേസുണ്ട്. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലും സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Nursing Admission: Accused in fraud case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.