കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അഞ്ചേ മുക്കാൽ കോടി രൂപ തട്ടിയെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി മലപ്പുറം വക്കല്ലൂർ പുളിക്കൽ ഫാത്തിമ സുമയ്യ (25) യെയാണ് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തി വിദേശത്തേക്ക് പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.
ബുധനാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ പ്രതി ഇറങ്ങിയപ്പോൾ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസിൽ മറ്റൊരു പ്രതി ഫാത്തിമ സുമയ്യയുടെ ഭർത്താവ് ഫൈസൽ ബാബു വിദേശത്താണ്. ഇയാളുടെ അറസ്റ്റിന് നടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.