കോഴിക്കോട്: മൊഫ്യുസൽ ബസ്സ്റ്റാന്റിൽ ഓട്ടത്തിന്‍റെ ഇടവേളയിൽ ബസിൽവെച്ച് ചീട്ടുകളിച്ച തൊഴിലാളികൾ പിടിയിൽ. 15ഓളം പേരാണ് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ചീട്ടുകളിച്ചത്. ആറു പേരാണ് പിടിയിലായത്.
ബസ് ജീവനക്കാരായ പ്രജിത്ത്, ശ്രീലേഷ്, സുനീഷ്, വിജേഷ് കുമാർ, മിൽഗിത്ത് പി മനോജ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് -കുറ്റ്യാടി റൂട്ടിൽ ഓടുന്ന കെ.എൽ 56 ഡി 5937 എസ്സാർ ഒമേഗ ബസിലായിരുന്നു ചീട്ടുകളി. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 1900 രൂപയും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.