പോക്സോ കേസ് പ്രതികൾക്ക് 15 വർഷം വീതം തടവ്

പത്തനംതിട്ട: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി തഴക്കര മുട്ടാണിശ്ശേരിൽ വിഷ്ണുവിനെ പത്തനംതിട്ട അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 15 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്‌ജി എസ്. ശ്രീരാജാണ് വിധി പ്രസ്താവിച്ചത്. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന വി.എസ്. ദിനരാജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ആർ. കിരൺ രാജ് ഹാജരായി. വിവിധ മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ചങ്ങനാശ്ശേരി നാലുകോടി തണ്ടയിൽ വീട്ടിൽ നിബിൻ സജിയെ പത്തനംതിട്ട അതിവേഗ കോടതി ജഡ്‌ജി എസ്. ശ്രീരാജ് 15 വർഷത്തേക്കു തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. കിരൺ രാജ് ഹാജരായി.

Tags:    
News Summary - POCSO accused sentenced to 15 years imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.