പോക്സോ കേസ് പ്രതി അറസ്റ്റില്‍

കോട്ടയം: പോക്സോ കേസില്‍ പ്രതി അറസ്റ്റില്‍. പനച്ചിക്കാട് പുത്തൻവീട്ടിൽ ലൈജിന്‍ പി. ചെറിയാനെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പൊതുസ്ഥലത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപ്രദർശനം നടത്തുകയായിരുന്നു.

തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കി‍െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, എ.എസ്.ഐ രഞ്ജീവ്ദാസ്, സി.പി.ഒമാരായ ആന്‍റണി സെബാസ്റ്റ്യൻ, ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    
News Summary - POCSO case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.