ഷാ​ഹി​ൻ

പോക്സോ കേസ് പ്രതിക്ക് 47 വർഷം കഠിനതടവ്

ച​ട​യ​മം​ഗ​ലം: പോ​ക്സോ കേ​സി​ൽ പ്ര​തി​യെ​ ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച് കൊ​ട്ടാ​ര​ക്ക​ര പോ​ക്സോ അ​തി​വേ​ഗ കോ​ട​തി. 2021ൽ ​പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ആ​ക്ക​ൽ ക​ണ്ണ​ങ്കോ​ട് പാ​റ​വി​ള വീ​ട്ടി​ൽ ഷാ​ഹി​നെ (27) 47 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,20,000 രൂ​പ പി​ഴ​യും ആ​ണ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ച​ട​യ​മം​ഗ​ലം സി.​ഐ ആ​യി​രു​ന്ന പ്ര​ദീ​പ്കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും തു​ട​ർ​ന്ന് സി.​ഐ​യാ​യി ചു​മ​ത​ല​യേ​റ്റ ബി​ജോ​യ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ്​ ശി​ക്ഷ. പി​ഴ തു​ക ഇ​ര​ക്ക് ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം അ​ധി​ക​ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. കൊ​ട്ടാ​ര​ക്ക​ര അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് അ​ഞ്ചു മീ​ര ബി​ർ​ള​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ ഷു​ഗു സി. ​തോ​മ​സ് ഹാ​ജ​രാ​യി. എ.​എ​സ്.​ഐ സു​ധ പ്രോ​സി​ക്യൂ​ഷ​ൻ സ​ഹാ​യി​യാ​യി.

Tags:    
News Summary - POCSO case accused gets 47 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.