ശി​വ​ൻ​കു​ട്ടി

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ​േക​സി​ൽ പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ ​െപാ​ലീ​സ് പി​ടി​കൂ​ടി. ത​മ​ലം അം​ബേ​ദ്ക​ർ കോ​ള​നി സ്വ​ദേ​ശി​യും മു​ൻ ഗ​വ.​പ്ര​സ് ജീ​വ​ന​ക്കാ​ര​നു​മാ​യ ശി​വ​ൻ​കു​ട്ടി (66) യെ​യാ​ണ് തി​രു​വ​ല്ലം ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ബന്ധുവായ പെ​ൺ​കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മ​ല​യി​ൻ​കീ​ഴി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ​െപാ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പൂ​ന്തു​റ ​െപാ​ലീ​സ് സ്​​റ്റേ​ഷ​നി​ലും പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ട്.

തി​രു​വ​ല്ലം എ​സ്.​എ​ച്ച്.​ഒ സു​രേ​ഷ് വി. ​നാ​യ​ർ, എ​സ്.​ഐ മാ​രാ​യ വൈ​ശാ​ഖ്, മ​നോ​ഹ​ര​ൻ, സി.​പി.​ഒ മാ​രാ​യ രാ​ജീ​വ്, ശ്രീ​ജി​ത്, സ​ന്ദീ​പ്, വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ​െപാ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.