ഗർഭിണിയായ 22കാരിയെ ഭർത്താവിന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേർ അറസ്റ്റിൽ. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ബകോരിയ ഭലുവാഹി വാലിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഭർതൃവീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് യുവതി ശനിയാഴ്ച രാവിലെ കാൽനടയായി ലത്തേഹാർ ജില്ലയിലെ തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയ ഭർത്താവ്, ഇക്കാര്യം അറിഞ്ഞതോടെ ഭാര്യയെ അന്വേഷിക്കാൻ ബന്ധുവിനൊപ്പം ബൈക്കിൽ പുറപ്പെട്ടു. രാത്രി എട്ടു മണിയോടെ ദേശീയപാതയിലൂടെ നടന്നുപോകുന്ന യുവതിയെ കണ്ടെത്തി.
യുവതിയോട് വീട്ടിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നതിനിടെ ആറുപേർ ബൈക്കിലെത്തി തന്നെയും ബന്ധുവിനെയും ക്രൂരമായി മർദിക്കുകയും ഭാര്യയെ അടുത്തുള്ള പറമ്പിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് ഭർത്താവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പ്രതികളുടെ ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ബന്ധു ബോധരഹിതനാവുകയും ചെയ്തു. തുടർന്ന് ഭാര്യയെ അന്വേഷിച്ച് ചെന്നപ്പോൾ പ്രതികൾ അവളെ ബൈക്കിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു. ഈ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതോടെ യുവതി സഹായത്തിനായി നിലവിളിച്ചു. ഇതുകേട്ട് ഓടിയെത്തിയ പ്രദേശവാസികൾ അവളെ രക്ഷിക്കുകയും പ്രതികളിൽ രണ്ടുപേരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
രക്ഷപ്പെട്ട നാലുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായും എസ്.പി ചന്ദൻകുമാർ സിൻഹ പറഞ്ഞു. ഗുരുതരാവസ്ഥയിലായ യുവതിയെ മേദിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.