തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ തിരച്ചിലിൽ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ഹാൻസ്, പാൻപരാഗ് തുടങ്ങിയ പുകയില ഉൽപന്നങ്ങളാണ് കണ്ടെടുത്തത്.
നാർകോട്ടിക് സെൽ ഉദ്യോഗസ്ഥ സംഘം വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. മയക്കുമരുന്ന് ഉൽപന്നങ്ങൾ പിടികൂടുന്നതിൽ വിദഗ്ധ പരിശീലനം നേടിയ ഡോഗ് പിന്റോയാണ് ഒളികേന്ദ്രത്തിൽനിന്ന് ലഹരി വസ്തുക്കൾ മണത്തുപിടിച്ചത്. എസ്.ഐ ഷമി മോളുടെ നേതൃത്വത്തിൽ എ.എസ്.ഐ കെ.പി. റെനീഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ സിജിൽ, ഷൈനേഷ്, സുകേഷ്, രാജേഷ് എന്നിവർ ചേർന്നാണ് ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഇവ പിന്നീട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മേഖലയിൽ ലഹരി വിൽപനയും ഉപയോഗവും വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ പരിശോധന തുടരാനാണ് തീരുമാനം.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്കാണ് ഡോഗ് സ്ക്വാഡിനെ രംഗത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.