അഞ്ചൽ: പതിനാലുകാരിയുമായി അടുപ്പം കൂടുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഇരുപതുകാരനെ പോക്സോ കേസിൽ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചല്‍ തഴമേല്‍ സ്വദേശി അബ്ദുല്‍ റസാഖ് (20) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പീഡന വിവരം ചൂണ്ടിക്കാട്ടി ആദ്യം കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. കേസ് നടന്നത് അഞ്ചല്‍ സ്റ്റേഷൻ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.
പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പോക്സോ കേസെടുക്കുകയായിരുന്നു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൂന്നുമാസത്തിന് മുമ്പ് അബ്ദുൽ റസാഖ് മറ്റൊരു പെണ്‍കുട്ടിയുമായി നാടുവിട്ടിരുന്നു. ഈ കേസില്‍ കോട്ടയം കുമരകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെയും പെണ്‍കുട്ടിയെയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. യുവാവിനൊപ്പം പോകാനാണ് താൽപര്യമെന്ന് പറഞ്ഞതിനാല്‍ ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ കോടതി വിട്ടയച്ചിരുന്നു.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, സബ് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.