Representational Image

ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും

കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും. പെ​രി​യ മു​ട​ത്തി​ക്ക​ണ്ട​ത്തെ സു​ന്ദ​ര​ൻ എ​ന്ന ബാ​ബു​വി​നെ​യാ​ണ് (63) കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ഞ്ചു മാ​സം അ​ധി​ക​ത​ട​വും ശി​ക്ഷ വി​ധി​ച്ചു. 2018 ഒ​ക്ടോ​ബ​റി​ൽ 17 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​പ്ര​കാ​ര​വും പോ​ക്സോ ആ​ക്ട് പ്ര​കാ​ര​വു​മാ​ന് ശി​ക്ഷ. പ്ര​തി​യു​ടെ വീ​ട്ടി​ൽ വെ​ച്ചാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ഹോ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ർ​ട്ട് ജ​ഡ്ജ് സി. ​സു​രേ​ഷ്‌​കു​മാ​റാ​ണ് വ്യാ​ഴാ​ഴ്ച ശി​ക്ഷ വി​ധി​ച്ച​ത്. ബേ​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്ന​ത്തെ ബേ​ക്ക​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന സി. ​രാ​മ​ച​ന്ദ്ര​നാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹോ​സ്ദു​ർ​ഗ് സ്പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - Rape: Five years imprisonment and fine for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.