അ​ഭി​ജി​ത്ത്

പോക്സോ കേസിലെ റിമാൻഡ് പ്രതി മറ്റൊരു പീഡന കേസിൽ അറസ്റ്റിൽ

നീലേശ്വരം: പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവാവിനെ മറ്റൊരു പീഡന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കിനാനൂർ -കരിന്തളം തുള്ളൻകല്ല് സ്വദേശി ആർ. അഭിജിത്തിനെയാണ് (24) ചിറ്റാരിക്കാൽ പൊലീസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നഗ്നഫോട്ടോ അയക്കുകയും തിരിച്ച് നഗ്നഫോട്ടോ അയക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്നു ഇയാൾ.

ചിറ്റാരിക്കാൽ സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ കെട്ടിട നിര്‍മാണ കരാറുകാരനായ ബംഗാൾ മുർഷിദാബാദ് സ്വദേശി ഇൻസമാമുൽ ഹഖ് പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ് അഭിജിത്തും പീഡിപ്പിച്ചതായി തെളിഞ്ഞത്. ഇൻസമാമുൽ ഹഖ് റിമാൻഡിലാണ്. കസ്റ്റഡിയിലെടുത്ത അഭിജിത്തിനെ തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും.  

Tags:    
News Summary - Remand accused in POCSO case arrested in another harassment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.