കുറവിലങ്ങാട്: കുറവിലങ്ങാട്ടും പരിസരപ്രദേശത്തും മോഷണപരമ്പര നടത്തിയ തമിഴ്നാട് സ്വദേശിയെ പൊലീസ് പിടികൂടി. പ്രദേശത്തെ വീടുകളിൽനിന്ന് 25 പവൻ മോഷ്ടിച്ച കേസിലാണ് തമിഴ്നാട് സ്വദേശിയായ പരമശിവനെ കുറവിലങ്ങാട് എസ്.എച്ച്.ഒ സജീവ് ചെറിയാെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27നായിരുന്നു കേസിനാസ്പദമായ സംഭവം. പകൽ ആളില്ലാത്ത വീടുകളുടെ ആസ്ബസ്റ്റോസ് ഷീറ്റ് ഇളക്കിമാറ്റി വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായിരുന്നു രീതി. സമാനരീതിയിൽ കുറവിലങ്ങാട് ഭാഗത്ത് ആര്യനാട് മുണ്ടിയാനിപ്പുറം സെബാസ്റ്റ്യെൻറ അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി 10 ലക്ഷം രൂപ വിലവരുന്ന 25 പവെൻറ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ഇതിനുശേഷം കടന്ന പ്രതിയെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.