തിരൂർ: റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴുകിലോ കഞ്ചാവ് കണ്ടെത്തി. മലപ്പുറം എക്സൈസ് ഇന്റലിജന്‍സും തിരൂര്‍ റേഞ്ച് എക്സൈസ് ഡിവിഷനല്‍ സെക്യൂരിറ്റി കമീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം പ്രിവന്‍ഷന്‍ ഡിറ്റക്ഷന്‍ സ്ക്വാഡ് പാലക്കാടും തിരൂര്‍ ആര്.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 8.30ന് കോയമ്പത്തൂര്‍ -മംഗലാപുരം ഇന്റർസിറ്റി ട്രെയിൻ സ്റ്റേഷനിലെത്തിയതിനു പിന്നാലെയാണ് കമ്പാർട്ട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴുകിലോ കഞ്ചാവും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളുമടങ്ങിയ ബാഗ് കണ്ടെത്തിയത്. ആര്.പി.എഫ് എസ്.ഐ കെ.എം. സുനില്‍കുമാര്‍, എ.എസ്.ഐമാരായ സജി അഗസ്റ്റ്യന്‍,
കെ.വി. ഹരിഹരന്, ഹെഡ് കോൺസ്റ്റബ്ൾമാരായ എം. പ്രസന്നന്, ഇ. സനീഷ്, കോൺസ്റ്റബ്ൾ എസ്. സന്ദീപ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. നൗഷാദ്, പ്രിവന്റിവ് ഓഫിസര്‍ വി.എസ്. പ്രഭുലചന്ദന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി.പി. പ്രമോദ്, പി.ബി. വിനീഷ്, കെ. അനൂബ്, എക്സൈസ് ഐ.ബി. പ്രിവന്റിവ് ഓഫിസര്‍ വി.ആർ. രാജേഷ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.