വടക്കാഞ്ചേരി: വാഹന പരിശോധനക്കിടെ ഏഴ് ലക്ഷത്തോളം വിലവരുന്ന നിരോധിത ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടി.
അങ്കമാലിയിൽനിന്ന് വിൽപനക്കായി ഒറ്റപ്പാലത്തേക്ക് 30 വലിയ ചാക്കുകളിലായി കാറിൽ കടത്തുകയായിരുന്നു ഇത്. തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകരാം നടത്തിയ വാഹന പരിശോധനക്കിടെ വടക്കാഞ്ചേരി-ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് ലഹരി ഉൽപങ്ങൾ പൊലീസ് പിടികൂടിയത്. സംഭവത്തിൽ പൊന്നാനി കാപ്പിരിക്കാട് വെള്ളറാട്ടയിൽ വീട്ടിൽ അബ്ദുൽ നിഷാദിനെ (37) അറസ്റ്റ് ചെയ്തു.
ചെറിയ 15 പൊതികൾ അടങ്ങിയ 30 വലിയ പാക്കറ്റുകളിലാണ് ലഹരി ഉൽപന്നങ്ങൾ ഓരോ ചാക്കുകളിലും നിറച്ചിരുന്നത്.
പൊലീസ് ഇൻസ്പെക്ടർ റിജിൻ എം. തോമസിന്റെ നിർദേശ പ്രകാരമുള്ള പരിശോധന സംഘത്തിൽ സബ് ഇൻസ്പെക്ടർ ഹുസൈനാർ, സിവിൽ പൊലീസ് ഓഫിസർമാരായ പൗലോസ്, സൈനുദ്ദീൻ, മനോജ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.