ജഗന്‍, എബിന്‍, നോയല്‍, ധനേഷ്, സുധീഷ്

കാലടിയില്‍ പെണ്‍വാണിഭ സംഘം പിടിയിൽ

കാലടി: കാലടിയില്‍ പെണ്‍വാണിഭസംഘത്തെ പിടികൂടി. മറ്റൂര്‍ ജങ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാൻറ് ​െറസിഡന്‍സിയില്‍നിന്ന്​ ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പ്പെടെ അഞ്ച് പേരെ കാലടി പൊലീസ് അറസ്​റ്റ് ചെയ്തു.

ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യനൂര്‍ തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് അറസ്​റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസ്സുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്​റ്റഡിയിലെടുത്തു.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. 12,000 രൂപയാണ് സംഘം ഇടപാടുകാരില്‍നിന്ന്​ വാങ്ങിയിരുന്നത്. സുധീഷും ധനീഷും ലോഡ്ജ് നടത്തിപ്പുകാര്‍കൂടിയാണ്. ഇന്‍സ്‌പെക്ടര്‍ ബി. സന്തോഷ്, എസ്.ഐമാരായ ജയിംസ് മാത്യു, എന്‍.വി. ബാബു, എ.എസ്.ഐ അബ്​ദുൽ സത്താര്‍, എസ്.സി.പി.ഒ അനില്‍കുമാര്‍, സി.പി.ഒമാരായ രഞ്ജിത്, സിദ്ദീഖ്, അമൃത, ധനീഷ്, എല്‍ദോസ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. 

Tags:    
News Summary - Sex racket gang: Arrested in Kalady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.