ഓച്ചിറ: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ബന്ധുവീട്ടിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
ആയിരംതെങ്ങ് കന്നേൽ പുതുവൽ വീട്ടിൽ അപ്പു (30) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഓച്ചിറ ഇൻസ്പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എസ്.സി.പി.ഒ അനു, സി.പി.ഒമാരായ കനീഷ്, പ്രേംസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.