അ​ബ്ദു​ൽ ഹ​മീ​ദ്

ലൈംഗികാതിക്രമം: പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും

മ​ഞ്ചേ​രി: 13 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 49 വ​യ​സ്സു​കാ​ര​നാ​യ പ്ര​തി​ക്ക് ആ​റ് വ​ര്‍ഷ​വും ഒ​രു മാ​സ​വും ക​ഠി​ന ത​ട​വും 75,500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കോ​ഡൂ​ര്‍ ആ​ൽ​പ്പ​റ്റ​ക്കു​ള​മ്പ് ചെ​റു​കാ​ട്ടി​ല്‍ വീ​ട്ടി​ൽ അ​ബ്ദു​ല്‍ ഹ​മീ​ദി​നെ​യാ​ണ് സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ്‌ ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സ​വും 10 ദി​വ​സ​വും അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. 2024 മാ​ർ​ച്ച് 19നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ല്‍കാ​നും ഉ​ത്ത​ര​വാ​യി. വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന ഇ​ന്ദി​രാ​മ​ണി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത കേ​സി​ൽ, ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന റ​സി​യ ബം​ഗാ​ള​ത്ത് ആ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​സി.​സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ അ​ജി​ത അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യി​ച്ചു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ. ​സോ​മ​സു​ന്ദ​ര​ന്‍ ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വി​ങ്ങി​ലെ അ​സി.​സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ എ​ൻ. സ​ല്‍മ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

Tags:    
News Summary - Sexual Harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.