ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന്​ വർഷം കഠിന തടവും 20,000 രൂപ പിഴയും

ക​രു​നാ​ഗ​പ്പ​ള്ളി: സ്കൂ​ള്‍ യൂ​നി​ഫോ​മി​ന്റെ അ​ള​വെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​രെ ലൈം​ഗി​കാ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 20000 രൂ​പ പി​ഴ​യും ശി​ക്ഷ. പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം ര​ണ്ടു മാ​സം കൂ​ടി ജ​യി​ല്‍വാ​സം അ​നു​ഭ​വി​ക്ക​ണം. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം കി​ഴ​ക്ക് മു​റി​യി​ൽ പു​ത്ത​ൻ വി​ള​യി​ൽ (ലി​ജു ഭ​വ​നി​ൽ) ലൈ​ജു (42) വി​നെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി എ​ഫ്. മി​നി​മോ​ൾ ശി​ക്ഷി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ പ്ര​ത്യേ​കം അ​ന്വേ​ഷ​ണം ന​ട​ത്തി ശൂ​ര​നാ​ട് പൊ​ലീ​സ് ന​ല്‍കി​യ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി​യ കേ​സി​ലാ​ണ് വി​ധി. ശൂ​ര​നാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജ​ൻ ബാ​ബു​വാ​ണ് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി എ​ന്‍.​സി. പ്രേ​മ​ച​ന്ദ്ര​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. എ.​എ​സ്.​ഐ ഹെ​ല​ന്‍ മേ​രി പ്രോ​സി​ക്യൂ​ഷ​ന്‍ സ​ഹാ​യി​യാ​യി.

Tags:    
News Summary - sexual harassment; The accused was sentenced to three years rigorous imprisonment and a fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.