ചെങ്ങന്നൂര്‍: പാഠഭാഗം പഠിച്ചിട്ടില്ലെന്ന് പറഞ്ഞ് സംസാരശേഷി കുറവുള്ള ആറാംക്ലാസുകാരിയെ ട്യൂഷൻ അധ്യാപിക ക്രൂരമായി മര്‍ദിച്ചതായി പരാതി. പതിനഞ്ചോളം കുട്ടികളുടെ മുന്നിൽവെച്ചാണ് മർദിച്ചത്. ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് പണം നല്കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുയർന്നു.
ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ മകളാണ് മര്‍ദനത്തിന് ഇരയായത്. വീടിന് സമീപത്തെ ട്യൂഷന് സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് ദമ്പതികള്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 30നാണ് സംഭവം. കുട്ടിയുടെ കാല്പാദം മുതല്‍ അരക്ക് താഴെവരെ ഭാഗത്ത് അടികൊണ്ട് മുറിഞ്ഞ് ചോരയൊലിച്ച നിലയിലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തിനുശേഷം ടീച്ചറുടെ ഭര്‍ത്താവ് വീട്ടിലെത്തി പണം നല്‍കിയെന്നും ഇത് തിരിച്ചുനല്‍കി ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നുവെന്നും മാതാവ് പറയുന്നു. പെയിന്റിങ് ജോലിക്കാരനായ പിതാവിനും സംസാരശേഷി കുറവുണ്ട്. വെള്ളിയാഴ്ച രാവിലെ നൽകിയ പരാതിയെത്തുടർന്ന് വൈകീട്ട് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.