യന്ത്രഭാഗങ്ങളായി കടത്തിയ 42 കോടി രൂപയുടെ സ്വർണം പിടികൂടി; എങ്ങനെയെന്ന്​ കാണാം...

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്തും ഗുരുഗ്രാമിലുമായി ഡയരക്​ട്രേറ്റ് ഓഫ്​ റവന്യു ഇന്‍റലിജൻസ്​ 42 കോടി രൂപ വിലവരുന്ന 85 കിലോഗ്രാം സ്വർണം പിടികൂടി.

ഡൽഹിയിലെ ഛത്തർപൂരിലും ഗുരുഗ്രാമിലെയും വിവിധ സ്​ഥലങ്ങളിലായാണ്​ ഡി.ആർ.ഐ തെരച്ചിൽ നടത്തിയത്​. യന്ത്രഭാഗങ്ങളായാണ്​ സ്വർണം കടത്തിയത്​. ഉരുക്കിയ ശേഷം വിവിധ ഉപകരണങ്ങളുടെ രൂപത്തിലേക്ക്​ മാറ്റുകയായിരുന്നു.

'എയർ കാർഗോ വഴി ഹോ​ങ്കോങ്ങിൽ നിന്ന്​ ഇന്ത്യയിലേക്ക്​ കടത്തിയതാണ്​ സ്വർണം. യന്ത്രഭാഗങ്ങളുടെ രൂപത്തിൽ കടത്തുന്ന സ്വർണം പ്രാദേശിക വിപണിയിലെത്തിക്കുന്നതിന്​ മുമ്പ് ഉരുക്കി ബാർ/സിലിണ്ടർ ആകൃതിയിൽ രൂപപ്പെടുത്തുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചു'-ഉദ്യോഗസ്​ഥർ പറഞ്ഞു.

നാല് വിദേശ പൗരന്മാർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ രണ്ട് പേർ ദക്ഷിണ കൊറിയയിൽ നിന്നുള്ളവരും മറ്റ് രണ്ട് പേർ ചൈന, തായ്‌വാൻ സ്വദേശികളാണെന്നും അധികൃതർ പറഞ്ഞു. പരിശോധനയിൽ ട്രാൻസ്‌ഫോർമറുകൾ ഘടിപ്പിച്ച ഇലക്‌ട്രോപ്ലേറ്റിങ്​ മെഷീനുകളിലാണ്​ സ്വർണം കണ്ടെത്തിയത്​.

ഈ ആഴ്ച ഡൽഹി വിമാനത്താവളത്തിൽ നിന്ന് കോടി രൂപ വിലമതിക്കുന്ന 2.5 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. നവംബർ 16ന് ദുബൈ വിമാനത്തിന്‍റെ സീറ്റിനടിയിലെ ലൈഫ് ജാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്​.

Tags:    
News Summary - smuggling in form of Machine Parts DRI seizes Gold Worth 42 Crore rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.