തേനി: മദ്യപിക്കാൻ പണം ചോദിച്ചിട്ട് നൽകാതിരുന്നതിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തേനി ദേവദാനംപെട്ടി മഞ്ഞളാറ് ജ്യോതിയമ്മാളാണ് (50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മരുതിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവ് മരണപ്പെട്ട ശേഷം മകനുമൊത്താണ് കൂലിപ്പണിക്കാരിയായ ജ്യോതിയമ്മാൾ കഴിഞ്ഞിരുന്നത്. പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്ന മകൻ കഴിഞ്ഞ ദിവസം മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ നിരസിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ജ്യോതിയമ്മാളിനെ പൊലീസ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രഷിക്കാനായില്ല. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.