മങ്കട: എട്ടാം ക്ലാസുകാരനായ മകന്റെ ഓൺലൈൻ ഗെയിം ഭ്രമത്തിൽ പിതാവിന്റെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത് 7123 രൂപ. അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി ഫോണിൽ മെസേജ് വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഉച്ചക്ക് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടയിൽ 14 തവണയായി എസ്.ബി.ഐ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് എസ്.ബി.ഐ മങ്കട ബ്രാഞ്ച്, മങ്കട പൊലീസ്, സൈബർ സെൽ എന്നിവിടങ്ങളിൽ പരാതി നൽകി. ഗെയിം കളിച്ചതിന്റെ പേരിലാണ് പണം പോയതെന്ന് എസ്.ബി.ഐയിൽനിന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മകന്റെ ഗെയിം ഭ്രമത്തെക്കുറിച്ച് മനസ്സിലായത്. എ.ടി.എം പിൻ ഉപയോഗിച്ചാണ് ഗെയിം കളിച്ചത്. എ.ടി.എം കാർഡ് ഉണ്ടെങ്കിലും പിതാവ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. നെറ്റ് ബാങ്കിങ് വഴിയാണ് ഇടപാടുകൾ നടത്താറുള്ളതെന്ന് പറയുന്നു. മങ്കടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.