പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കൊണ്ടൂർക്കര, കുന്നുംപുറം വീട്ടിൽ മുഹമ്മദ് ഹക്കീമാണ് (25) അറസ്റ്റി
ലായത്.
കൊലപാതക ഗൂഢാലോചനക്ക് ഒപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൊളിക്കാൻ സഹായിച്ചതടക്കം കുറ്റങ്ങൾ ചുമത്തപ്പെട്ട 23ാം പ്രതിയായ ഹക്കീം ഒളിവിലായിരുന്നു. കേസിൽ ഇതുവരെ 52 പേരാണ് പ്രതിയായിട്ടുള്ളത്. ഇതിൽ 43 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.