ബംഗളൂരു: യെലഹങ്കയിൽ മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് ബാഗിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ ബാഗ് ഉപേക്ഷിച്ച വ്യക്തിയെ കസ്റ്റഡിയിൽ എടുത്തു.
എന്നാൽ അയൽവാസിയായ പെൺകുട്ടി നൽകിയ മാലിന്യ സഞ്ചി ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അയാൾ നിരപരാധിയാണെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഇയാളെ വിട്ടയച്ചു.
പച്ചക്കറി കച്ചവടക്കാരിയായ പെൺകുട്ടി അതേ പ്രദേശത്ത് താമസിക്കുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയാകാത്ത തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും തുടർന്ന് ഗർഭിണിയായെന്നുമാണ് പെൺകുട്ടിയുടെ മൊഴി.
എന്നാൽ വിവരം വീട്ടിൽ മറച്ചുവെക്കുകയായിരുന്നു. പ്രസവത്തിൽ കുഞ്ഞ് മരണപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചെതെന്ന് യുവതി പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.