ഹരിപ്പാട്. ഒന്നരവർഷം മുമ്പ് മാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൃഷ്ണപുരം പെരിങ്ങാല മാരൂർ പാറ പടീറ്റതിൽ മുഹമ്മദ് അൻവർ ഷാ (22) നെ ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.
കുമാരപുരം പൊത്തപള്ളി വടക്ക് ചെന്നാട്ട് കോളനിയിൽ അനിയന്‍റെ ഒരു പവൻ വരുന്ന മാലയാണ് മോഷ്ടിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അനിയന്‍റെ സുഹൃത്തുകൂടിയായ അൻവർ ഷാ അന്നേദിവസം വീട്ടിലെത്തി ഉറങ്ങിക്കിടന്ന അനിയന്‍റെ കഴുത്തിൽ നിന്നും മാല ഊരി കടന്നുകളയുകയായിരുന്നു. മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോൾ പ്രതി അൻവർ ഷാ ആണെന്ന് വീട്ടുകാർ സംശയം പ്രകടിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
നിരവധി കേസുകളിൽ പ്രതിയായ അൻവർഷാ തുടർന്ന് ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം കായംകുളം ഗവ. ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നിർദേശപ്രകാരം ഹരിപ്പാട് സി.ഐ സംജിത്ത് ഖാൻ, എസ്.ഐമാരായ ഗിരീഷ്, ഹുസൈൻ, എ.എസ്.ഐ യേശുദാസ്, സി.പി.ഒ മാരായ പ്രേംകുമാർ, നിഷാദ്, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.