ക്ഷേത്രത്തിലെ ഓട്ടുവിളക്കുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

ആലങ്ങാട്: തിരുവാല്ലൂർ മഹാദേവ ക്ഷേത്രത്തിൽനിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ ഹൗറ സ്വദേശി എസ്.കെ. അബ്ദുല്ലയാണ് (33) ആലങ്ങാട് പൊലീസ് പിടിയിലായത്. രണ്ടാം തീയതി അമ്പലത്തിൽ അതിക്രമിച്ചുകയറി വിളക്ക് മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു.

തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പറമ്പയത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഉന്തുവണ്ടിയിൽ ആക്രിപെറുക്കി വിൽക്കുന്ന ആളാണിയാൾ. അത്താണി ഭാഗത്തെ ആക്രിക്കടയിലാണ് ഇയാൾ വിളക്കുകൾ വിൽപന നടത്തിയത്. ഇത് ഇവിടെനിന്ന് പൊലീസ് കണ്ടെടുത്തു.

ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ എം.വി. അരുൺ ദേവ്, രതീഷ് ബാബു, കെ.ആർ. അനിൽ കുമാർ സി.പി.ഒമാരായ കെ.എ. സിറാജുദ്ദീൻ, എം.ബി. പ്രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Suspect arrested for stealing lamps from temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.