കൂത്താട്ടുകുളം: നിരവധി മോഷണക്കേസിലെ പ്രതിയെ പിടികൂടി. തൃശൂർ പൂവൻചിറ ആയോട് കനാൽ ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ വീട്ടിൽ വിബിനെയാണ് (45) പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി തിരുമാറാടി ഒലിയപ്പുറം ഭഗവതിക്ഷേത്രം, തൃക്കണ്ണാപുരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലായി ശ്രീകോവിൽ പൊളിച്ച് വെള്ളിഗോളകയും നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണവും മോഷ്ടിച്ച കേസിലാണ് പിടികൂടിയത്.
തൃശൂർ ഈസ്റ്റ്, പീച്ചി, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസിലെ പ്രതിയാണ്. പ്രത്യേക അന്വേഷണസംഘം പാലക്കാട് വാളയാർ ടോൾ ബൂത്തിന് സമീപംവെച്ചാണ് ഇയാളെ പിടികൂടിയത്.
പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ്നാഥിെൻറ നേതൃത്വത്തിൽ കൂത്താട്ടുകുളം എസ്.എച്ച്.ഒ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ്, എസ്.ഐ ഷിബു വർഗീസ്, എ.എസ്.ഐമാരായ ബിജു ജോൺ, രാജു പോൾ, എസ്.സി.പി.ഒ കെ.വി. മനോജ് കുമാർ, സി.പി.ഒ ആർ. രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.