കണ്ണൂർ: ശ്രീകണ്ഠപുരം പൂപ്പറമ്പിലെ കടയിൽനിന്ന് ഒരു ലക്ഷം രൂപയടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. വർഷങ്ങൾക്ക് മുൻപ് പൂപ്പറമ്പിനടുത്തു താമസിച്ചിരുന്ന റോയിച്ചൻ ചാലിയിൽ എന്ന ആളാണ് പിടിയിലായത്. പാലക്കാട് ആലത്തൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണമുൾപ്പെടെയുള്ള പല കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതിയുടേതെന്നു സംശയിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ ആലത്തൂരിലുണ്ടെന്നു പൊലീസിന് മനസ്സിലായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു മോഷണം. പ്രതി ഓടി പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കുടിയാന്മല സ്റ്റേഷൻ ഹൗസ് ഓഫിസർ ബിജോയിയുടെ നേതൃത്വത്തിൽ എസ്.ഐ ചന്ദ്രൻ, എ.എസ്.ഐ സിദ്ധിഖ്, സി.പി.ഒ സുജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.