സാം ​കെ. ചാ​ക്കോ, ജോ​സ​ഫ് എ​ബ്ര​ഹാം, അ​ന​സ് ജോ​ൺ​സ​ൺ, അ​ജി​ൻ, സി​ദ്ധാ​ർ​ഥ്

കടക്കാരനെ ഉപദ്രവിച്ചു: തടഞ്ഞ പൊലീസുകാരനും മർദനം; അഞ്ച്​ യുവാക്കൾ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ക​ട​ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ച​ുക​യ​റി ഉ​ട​മ​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ ത​ട​ഞ്ഞ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് മ​ർ​ദ​നം. റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ആ​റേ​കാ​ലി​ന് മൈ​ല​പ്ര പ​ള്ളി​പ്പ​ടി​യി​ലാ​ണ് സം​ഭ​വം. ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ട​യു​ട​മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത​റി​ഞ്ഞെ​ത്തി​യ ത​ട​ഞ്ഞ പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് യൂ​നി​റ്റി​ലെ സി.​പി.​ഒ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി ശ​ര​ത് ലാ​നി​നാ​ണ് യു​വാ​ക്ക​ളു​ടെ മ​ർ​ദ​നം ഏ​റ്റ​ത്. റാ​ന്നി നെ​ല്ലി​ക്കാ​മ​ൺ കി​ഴ​ക്കേ​തി​ൽ​വീ​ട്ടി​ൽ സാം ​കെ. ചാ​ക്കോ (19), റാ​ന്നി പ​ഴ​വ​ങ്ങാ​ടി ക​ളി​കാ​ട്ടി​ൽ വീ​ട്ടി​ൽ ജോ​സ​ഫ് എ​ബ്ര​ഹാം (19), റാ​ന്നി നെ​ടു​പ​റ​മ്പി​ൽ അ​ന​സ് ജോ​ൺ​സ​ൺ (23), റാ​ന്നി ക​രി​കു​ളം നെ​ടു​പ​റ​മ്പി​ൽ അ​ജി​ൻ (20), കു​മ്പ​ഴ​വ​ട​ക്കു​പു​റം അ​ഞ്ചു​മ​രു​തി​യി​ൽ സി​ദ്ധാ​ർ​ഥ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​റി​ൽ വ​ന്ന പ്ര​തി​ക​ൾ, ക​ട​യു​ട​മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട​യാ​ളു​ക​ൾ പ​ള്ളി​പ്പ​ടി പോ​യ​ന്റി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ശ​ര​ത് ലാ​ലി​നെ വി​വ​രം അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​​തോ​ടെ പി​ന്നീ​ട് ശ​ര​ത്തി​നെ മ​ർ​ദി​ച്ചു. ഒ​ന്നാം പ്ര​തി സാം, ​പ​ട്ടി​ക​കൊ​ണ്ട് പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​​ന്‍റെ വ​ല​തു​കൈ​യി​ൽ അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു. ആ​റേ​മു​ക്കാ​ലി​നു സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രാ​ണ് ക​ട​ക്കാ​ര​നു​മാ​യി ത​ർ​ക്ക​ത്തി​ലാ​യ​ത്. ഇ​തി​നി​ടെ കാ​റി​ലി​രു​ന്ന ര​ണ്ടു​പേ​രും കൂ​ടി​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ട്രാ​ഫി​ക് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​ര​ത് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ർ​ദ​ന​ത്തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്ത പ​ത്ത​നം​തി​ട്ട പൊ​ലീ​സ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The creditor was harassed; Five youths were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.