നാദാപുരത്ത് പ്രവാസിയും ഭാര്യയും നടത്തിയത് കോടികളുടെ തട്ടിപ്പ്

നാ​ദാ​പു​രം: നാ​ദാ​പു​രം മേ​ഖ​ല​യി​ൽ ഖ​ത്ത​ർ പ്ര​വാ​സി​യും ഭാ​ര്യ​യും ചേ​ർ​ന്ന് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം. സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ​ത് നി​ര​വ​ധി പേ​ർ. ല​ക്ഷ​ങ്ങ​ളാ​ണ് പ​ല​ർ​ക്കും ന​ഷ്ട​മാ​യ​ത്.

നാ​ദാ​പു​രം ക​ക്കം​വെ​ള്ളി ശാ​ദു​ലി റോ​ഡി​ലെ താ​മ​സ​ക്കാ​ര​നാ​യ കു​റ്റ്യാ​ടി പാ​ലേ​രി സ്വ​ദേ​ശി​യും ഭാ​ര്യ​യു​മാ​ണ് ബി​സി​ന​സു​ക​ളി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും മ​റ്റും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ല​രി​ൽ​നി​ന്നും ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി മു​ങ്ങി​യ​ത്. നാ​ദാ​പു​രം മേ​ഖ​ല​യി​ലെ പ്ര​മു​ഖ ബി​സി​ന​സു​കാ​ർ, വ്യാ​പാ​ര പ്ര​മു​ഖ​ർ എ​ന്നി​വ​ർ​ക്ക് ഒ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും കാ​ണി​ച്ച് വി​ശ്വാ​സം ആ​ർ​ജി​ച്ച​ശേ​ഷം വാ​യ്പ​യാ​യും ബി​സി​ന​സി​ൽ കൂ​ട്ടു​ചേ​ർ​ക്കാ​മെ​ന്നും പ​റ​ഞ്ഞാ​ണ് വ​ൻ തു​ക​ക​ൾ വാ​ങ്ങി​യെ​ടു​ത്ത​ത്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഇ​യാ​ൾ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യി​ട്ടു​ണ്ട്.

ബാ​ങ്കു​ക​ളി​ൽ​നി​ന്ന് ലേ​ലം ചെ​യ്യു​ന്ന പ​ഴ​യ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ് 40 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പ്ര​വാ​സി​യു​ടെ ഭാ​ര്യ ജാ​തി​യേ​രി സ്വ​ദേ​ശി​യി​ൽ​നി​ന്ന് അ​ടു​ത്തി​ടെ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തി​ൽ പ​ണം സ്വീ​ക​രി​ക്കു​ന്ന വി​ഡി​യോ പ​രാ​തി​ക്കാ​രു​ടെ കൈ​വ​ശ​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണം തി​രി​ച്ചു​കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി മ​ന​സ്സി​ലാ​കു​ന്ന​ത്. കു​റ്റ്യാ​ടി, വ​ട​ക​ര താ​ഴെ​അ​ങ്ങാ​ടി, നാ​ദാ​പു​രം, ജാ​തി​യേ​രി, പു​റ​മേ​രി, പേ​രാ​മ്പ്ര, ക​ട​മേ​രി, ത​ലാ​യി സ്വ​ദേ​ശി​ക​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ അ​ധി​ക​വും. വി​ദേ​ശ​ത്ത് ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ ചെ​ക്ക് കേ​സി​ൽ​പെ​ട്ട​തോ​ടെ ത​ട്ടി​പ്പു​കാ​ര​നും ഭാ​ര്യ​യും ഖ​ത്ത​റി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ക​യാ​ണ്. പ്ര​വാ​സി​യു​ടെ ഭാ​ര്യ​യും പ​ണം വാ​ങ്ങി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

പ​ണം തി​രി​കെ ചോ​ദി​ക്കു​ന്ന​വ​രെ​യും ത​ട്ടി​പ്പു​കാ​ര​നെ തേ​ടി വീ​ട്ടി​ലെ​ത്തു​ന്ന​വ​രെ​യും പ്ര​വാ​സി​യും സ​ഹോ​ദ​ര​ങ്ങ​ളും ചേ​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പീ​ഡ​ന കേ​സി​ലും മ​റ്റും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി. ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ദു​ബൈ​യി​ലും ബം​ഗ​ളൂ​രു​വി​ലും ഇ​യാ​ളു​ടെ ബ​ന്ധു മു​ഖേ​ന സ്ഥാ​പ​ന​ങ്ങ​ളും റ​സ്റ്റാ​റ​ന്റു​ക​ളും തു​റ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ നി​യ​മ​ന​ട​പ​ടി​ക്കാ​യി പൊ​ലീ​സി​നെ​യും കോ​ട​തി​യെ​യും സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

Tags:    
News Summary - The expatriate and his wife committed a fraud of crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.